മയ്യിൽ: കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ കണ്ടക്കൈ ലോക്കലിൽ കൃഷി നാശവും, മണ്ണ് ഇടിച്ചലും വ്യാപകമായി. നിരവധി കുടുംബങ്ങളെ പുഴയോര ഭിത്തി തകർന്ന് വീടിന് ഭീഷണിയായതോടെ മാറ്റി താമസിപ്പിച്ചു.
സി. പി. എം. ജില്ലാ കമ്മിറ്റി അംഗം കെസി. ഹരികൃഷണൻ, ലോക്കൽ സെക്രട്ടറി പി.വത്സൻ, സി.ഗോപാലൻ, എം.പ്രസാദ്, കെ വി. അഭിലാഷ്, കെ.കെ. സൈമാബി, ഉമേഷ് ബാബു എന്നിവരുടെ സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി

Post a Comment