Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി

പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്  പയ്യാവൂർ ഗ്രാമപഞ്ചത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ വീഴ്ച വരുത്തിയ 'അശ്വതി' ഹോട്ടലിനു 15000 രൂപ പിഴ ചുമത്തി. ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതായും ഹോട്ടൽ ഉപയോഗത്തിനു ശേഷമുള്ള മലിന ജലം ഹോട്ടലിന്റെ പരിസരത്ത് തുറസ്സായി ഒഴിക്കിവിടുകയും മറ്റു സ്ഥാപനങ്ങൾക്ക് മുന്നിലൂടെ ഒഴുക്കുകയും കെട്ടിക്കിടക്കുകയും ദുർഗന്ധം പരത്തുകയും ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. ഹോട്ടൽ പരിസരം മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് ഹോട്ടൽ ഉടമയ്ക്കും കൃത്യമായ ഇടവേളകളിൽ  പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത്‌ അധികൃതൽക്കും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ സ്‌ക്വാഡ് ലീഡർ ശ്രീ അഷറഫ് പി പി, ടീം അംഗം ജിഷ്ണുർജ് എം, ദിബിൽ സി കെ, ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ലക്ഷ്മണൻ കെ, ഫായിസ് കെ കെ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്