കുറ്റ്യാട്ടൂർ: അനുപമ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലും മറ്റ് ഉന്നത പരീക്ഷകളിലും വിജയം നേടിയവർക്കുള്ള അനുമോദനം നടന്നു. ടി കെ ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനപ്പിടിക പാറപ്പുറം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണൻ പട്ടാന്നൂർ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ വിശിഷ്ടാതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ പ്രദീപൻ, വി.സി.ജയപ്രകാശൻ, ക്ലബ് സെക്രട്ടറി കെ ഗംഗാധരൻ, കെ.രാജൻ,ടി.രാജൻ എന്നിവർ പ്രസംഗിച്ചു.

Post a Comment