Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിന് ഓണ സമ്മാനമായി കെ.എസ് .ആർ .ടി.സി.

മയ്യിലിന് ഓണ സമ്മാനമായി കെ.എസ് .ആർ .ടി.സി.

 


മയ്യിൽ: ഏറെക്കാലം സർവീസ് നടത്തി കോവിഡ് കാലം നിലച്ച കെ. എസ്. ആർ. ടി. സി. ബസ് റൂട്ട് പുന:സ്ഥാപിച്ച് മയ്യിലിന് ഓണസമ്മാനം നൽകി എം. എൽ. എ. കണ്ണൂരിൽ നിന്ന് കൊളച്ചേരി, കടൂർ മുക്ക്, വള്ളിയോട്ട് , മയ്യിൽ, മലപ്പട്ടം വഴി ശ്രീകണ്‌ഠ പുരത്തേക്കാണ് ബസ് റൂട്ട് പുനസ്ഥാപിച്ചത് . ബസിൽ യാത്ര ചെയ്ത് ടി.കെ. ഗോവിന്ദൻ എം .എൽ .എയുo ഭാര്യ കെ. പി . രമണിയും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണത്തിൽ പങ്കെടുത്തു . യു.ഡി.എഫ്  മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്നു. യു .ഡി .എഫ് . ചെയർമാൻ  കെ.പി. അബ്‌ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി. സിദ്ധീഖ്,  ബ്ളോക്ക് പ്രസിഡൻ്റ് കെ.പി. ശശിധരൻ, മണ്ഡലം പ്രസിഡൻ്റ് സി.എച്ച്. മൊയ്തീൻകുട്ടി, കെ.സി . രാജൻ, യൂസഫ് പാലക്കൽ, ടി എം. ഇബ്രാഹിം , ശ്രീജേഷ് കൊയിലേരിയൻ , വിഷ്ണു കടൂർ, കെ.  സത്യഭാമ, ടി. നാസർ, ഷാഫി കോറളായി തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്