മയ്യിൽ: ചെന്നൈയിൽ വെച്ച് നടന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ടീമിലെ മയ്യിൽ കയരളത്തെ ഷിഹാൻ ഡോ: സി.പി. രാജീവന് ഏട്ടാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കരാത്തെ ചോപ്പ് ഇനത്തിൽ ലോക റെക്കോർഡ് ലഭിച്ചു. നിരവധി സാഹസിക കരാത്തെ പ്രദർശനം നടത്തിയിട്ടുണ്ട്. ഒരേ സമയത്ത് മൂന്ന് കാറുകൾ ദേഹത്ത് കയറ്റി ഇറക്കുകയും രണ്ടര മിനിറ്റ് കൊണ്ട് 270 ഓടുകൾ കൈകാലുകൾ കൊണ്ട് തകർക്കുകയും 60 കിലോ ഭാരമുള്ള ഐസ് ബാർ കൈമുട്ട് കൊണ്ട് അടിച്ച് തകർക്കുകയും. ഒമ്പത് ഓട് താടിയെല്ലുകൊണ്ട് തകർക്കുകയും 16 ഓട് അടുക്കിവെച്ച് കൈമുട്ട് കൊണ്ട് തകർത്തിട്ടുണ്ട്. ആണി പലകയുടെ മുകളിൽ കിടന്നാ ഷിഹാന്റെ ദേഹത്ത് കരിങ്കൽ പാളി കയറ്റി വെച്ച് ഹാമർ കൊണ്ട് അടിച്ചു തകർക്കുകയും ഒരു മിനിറ്റ് കൊണ്ട് ഒരു നാളികേരം ഒരു വിരൽ കൊണ്ട് ഉരിച്ചെടുത്തിട്ടുണ്ട്. അരയിഞ്ച് വണ്ണമുള്ള മൂന്ന് പലക അടുക്കിവെച്ച് വെറും കൈപ്പത്തി കൊണ്ട് 10 ഇരുമ്പ് ആണി അടിച്ചു കയറ്റി. കൈപ്പത്തിലൂടെയും കൈത്തണ്ടയിലൂടെയും ദേഹത്തിലൂടെയും വാഹനം കയറ്റി ഇറക്കി. 16 ഇളനീർ ദേഹത്ത് വെച്ച് കുത്തി ഉരിച്ചിട്ടുണ്ട്.
46 വർഷമായി കരാത്തെ പരിശീലനം നേടി വരുന്നു. 1990 മുതൽ ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമി സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടർ കൂടിയാണ്.15 തവണ നാഷണൽ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി 7 തവണയും നാഷണൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കീരിടം നേടിയിട്ടുണ്ട്. മക്കളായ അശ്വിൻ രാജ് സി.പി അഞ്ചാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ്, അനുജൻ അഭിൻ രാജ് സി പി നാലാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ഭാര്യ സിന്ധു കരാത്തെ രംഗത്ത് സജീവമാണ്.

Post a Comment