Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ നിരന്തോടിൽ ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

മയ്യിൽ നിരന്തോടിൽ ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 


മയ്യിൽ: റോഡ് കുറുകെ കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മധ്യ വയസ്കൻ മരിച്ചു . നിരന്തോട് ടൗണിലെ പണ്ണേരി വീട്ടിൽ കനകൻ(57) ആണ് മരിച്ചത് . പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ കാൻ്റീൻ ജീവനക്കാരനാണ്. ഞായറാഴ്ച വൈകീട്ട് ഏഴിന് മയ്യിൽ സർവീസ് സഹകരണ ബേങ്ക് നിരന്തോട് ശാഖക്ക് മുന്നിൽ വെച്ചാണ് അപകടം നടന്നത്. മയ്യിൽ ഭാഗത്തു നിന്ന് കാഞ്ഞിരോട് ഭാഗത്തേക്ക് പോകുകയായിരുന്ന  ടിപ്പർ ലോറിയാണ് ഇടിച്ചത് . മടപ്പുരയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു . മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പരിയാരത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ : പണ്ണേരി ശാന്ത. മക്കൾ : മഹേഷ്, മായ. മരുമകൻ: ജലേഷ് (കണ്ണാടിപ്പറമ്പ് ) മൃതദേഹം കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ നിന്ന് പോസ്സ് മോർട്ടം ചെയതതിനു ശേഷം വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്