മയ്യിൽ: സമഗ്ര ശിക്ഷ, തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയും ഓട്ടിസം സെൻ്ററുo ചേർന്ന് ഉൾച്ചേർന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഓട്ടിസം സെന്ററിലെ രക്ഷിതാക്കൾക്കായി അലങ്കര മെഴുകുതിരി നിർമ്മാണ ശിൽപശാല നടത്തി. വേളം പൊതുജന വായനശാലയിൽ നടന്ന പരിപാടി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എം.ഉനൈസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്പെഷലിസ്റ്റ് അധ്യാപിക പി.പി.ഗാർഗി നേതൃത്വം നൽകി. വിവിധ ആഘോഷങ്ങൾക്കായുള്ള അലങ്കാര മെഴുകുതിരികൾ നിർമ്മാണ തൊഴിൽ കണ്ടെത്തുന്നതിനാണ് ശിൽപശാല നടത്തിയത്. കോർഡിനേറ്റർമാരായ വി.സൗമ്യ പ്രസാദ്, ടി.ബിജിന ഷാഗിൽ, സെപഷ്യൽ എജുക്കേറ്റർമാരായ എ.വി. അഞ്ജന, അനുശ്രീ രാഘവൻ, കെ സുജിന എന്നിവർ സംസാരിച്ചു

Post a Comment