Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പൂക്കളാൽ സമ്പന്നം : പൂക്കളം തീർക്കാൻ യുവജന ഗ്രന്ഥാലയത്തിന് സ്വന്തമായി പച്ചത്തുരുത്ത്

പൂക്കളാൽ സമ്പന്നം : പൂക്കളം തീർക്കാൻ യുവജന ഗ്രന്ഥാലയത്തിന് സ്വന്തമായി പച്ചത്തുരുത്ത്

 


 മയ്യിൽ:അഞ്ചാം വർഷവും സ്വന്തം പച്ചത്തുരുത്തിൽ നിന്നുള്ള പൂക്കളാൽ പൂക്കളം തീർത്ത് കയരളം യുവജന ഗ്രന്ഥാലയം. മഞ്ഞ, ചുവപ്പ് ചെണ്ടുമല്ലികകൾ, വിവിധ ഇനം ചെമ്പരുത്തി,കാശിതുമ്പ,  വ്യത്യസ്ത നിറമുള്ള തെച്ചി പൂ , അരീപ്പൂ, കൊളാമ്പി തുടങ്ങിയ പൂക്കൾ ഉപയോഗിച്ച് ആറ് ചതുരശ്ര അടിയുള്ള പൂക്കളമാണിട്ടത്. 

കഴിഞ്ഞ് നാലുവർഷവും  പച്ചതുരുത്തിൽ നിന്നുള്ള പൂക്കൾ കൊണ്ടാണ് ഗ്രന്ഥാലയം പൂക്കളം ഒരുക്കിയത്. 2021ലാണ് പട്ട്വത്ത് വയൽ - ആലിൻകടവ് പഞ്ചായത്ത് റോഡിൽ പച്ചത്തുരുത്ത് പദ്ധതി തുടങ്ങിയത്. ചെണ്ടുമല്ലിക ഉൾപ്പെടെയുള്ള പൂക്കളുടെ വിളവെടുപ്പ് മയ്യിൽ പഞ്ചായത്ത്  പ്രസിഡൻ്റ് സി. സി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായാത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ യു . ജനാർദ്ദനൻ, ഗ്രന്ഥാലയം പ്രസിഡൻ്റ് കെ . പി . കുഞ്ഞികൃഷ്ണൻ, സെക്രട്ടറി സി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്