മയ്യിൽ:പാവനൂർ മെട്ട ക്ഷീരോൽപ്പാദക സഹകരണ സംഘം സൗജന്യ ഓണകിറ്റ് , പാൽ വില ഇൻസൻ്റീവ് എന്നിവയുടെ വിതരണവുംഅനുമോദന സദസും നടത്തി. പാവനൂർ മെട്ടയിൽ നടന്ന പരിപാടി ടി.കെ ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഉത്തമൻ വേലിക്കാത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ ക്ഷിര കർഷകരുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. ക്ഷീര വികസന ഓഫീസർ ഷിൻ്റോ അലക്സ്,പഞ്ചായത്ത് മെമ്പർ മാരായ പി.വി.കോമള ,യൂസഫ് പാലക്കൽ,പി പത്മിനി,കെ . ഷംനഎന്നിവർ സംസാരിച്ചു

Post a Comment