മയ്യിൽ ആറാംമൈൽ ബ്രദേർസ് സ്പോർട്സ് ക്ലബിന് സ്ട്രച്ചർ കൈമാറി . നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു . ആറാം മൈലിലെ വിമുക്‌ത ഭടൻ കെ. ബാലകൃഷ്ണനാണ് സ്‌ട്രച്ചർ സംഭാവന നൽകിയത്. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.സി വിനോദ് കുമാർ ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനo ചെയ്തു. പ്രസിഡൻ്റ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. പി.വി സന്തോഷ് സ്വാഗതവും പി.പി ഷിബു നന്ദിയും പറഞ്ഞു . ഇ.കെ. നാരായണൻ നമ്പ്യാർ , മാണിക്കോത്ത് സുരേന്ദ്രൻ , പി.സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .

Post a Comment