ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ രൂപീകരിച്ച സജ്ജം ജനകീയ സന്നദ്ധസേനയുടെ ഓഫീസ് വളക്കൈ കൃഷിഭവൻ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ സേനക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഓഫീസിൽ സജ്ജമാക്കിയിട്ടുണ്ട്. ഓഫീസ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പ്രദീപൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപിന . ബി. പി. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. രവി പദ്ധതി വിശദീകരണം നടത്തി. എം.വി. ബിന്ദു, കെ.സി. അമ്മുക്കുട്ടി എന്നിവർ സംസാരിച്ചു. എൻ.പി കമാലുദീൻ സ്വാഗതവും സജ്ജം കോർഡിനേറ്റർ പ്രേമരാജൻ കക്കാടി നന്ദിയും പറഞ്ഞു.

Post a Comment