മയ്യിൽ: ഇന്ന് പുലർച്ചെ പെരുമ്പയിലുണ്ടായ അപകടത്തിൽ മരിച്ച എസ് എഫ് നിരത്തുപാലം യൂണിറ്റ് ജനറൽ സെക്രട്ടറി ഷാഹിദിൻ്റെ വേർപാടിൽ വിതുമ്പലോടെ ബന്ധുക്കളും നാട്ടുകാരും. ഷാഹിദിനൊപ്പമുണ്ടായിരുന്ന തി രുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇരുവരും കൊല്ലത്തെ ഖാദിസിയ കോളേജിലെ വിദ്യാർഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു .
പെരുമ്പയിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്നു ഇരുവരും. അമിത വേഗത്തിലെത്തിയ ഇടിച്ചുണ്ടായ അപകടത്തിലാണ് ഷാഹിദ് മരിച്ചത്.
തുടർന്ന് അവിടെനിന്നു മറ്റൊരു കാറിൽ പയ്യന്നൂരിൽ ടൗണിൽ ഇറങ്ങി റോഡരികിലൂടെ പെരുമ്പ ഭാഗത്തേക്ക് നടക്കുന്നതിനിടെ പെരുമ്പ പെട്രോൾപമ്പിന് സമീപമായിരുന്നു അപകടം. പയ്യന്നൂർ ടൗൺ ഭാഗത്തുനിന്നെത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഷാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച ഷാഹിദ് മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന മികച്ച സാംസ്‌കാരിക പ്രവർത്തകനെയാണ് നാടിന് നഷ്ടമായത്..

Post a Comment