മയ്യിൽ : വടം വലിച്ച് വിജയികളായ പുരുഷ- വനിത ടീമുകൾ സമ്മാനത്തുക യുവാവിൻ്റെ വൃക്ക മാറ്റി വെക്കൽശസ്ത്രക്രിയയുടെ ചിലവിനായി കൈമാറി . കടൂർ ഒറവയലിലെ സജൻ ലാലിന്റെ ചികിത്സാർഥം രൂപവത്കരിച്ച കമ്മിറ്റിക്കാണ് പൊറോളം എ കെ ജി വായനശാല ആൻഡ്ഗ്രന്ഥലയം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിൽ വിജയിച്ച ടീമുകൾ സമ്മാന തുക നൽകിയത് .
പുരുഷന്മാരുടെ വടംവലിയിൽ ഒന്നാം സ്ഥാനം നേടിയ നിമേഷ് ആൻഡ്ടീം, രണ്ടാം സ്ഥാനം നേടിയ സുഷാന്ത് ആൻഡ് ടീം, സ്ത്രീകളുടെ വടംവലിയിൽ ഒന്നാം സ്ഥാനത്തെത്തിയ നിജിന ആൻഡ് ടീം , രണ്ടാം സ്ഥാനത്തുള്ള രമ്യ പ്രതീഷ് ആൻഡ് ടീം എന്നിവരാണ് തുക നൽകി മാതൃകയായത്. പി. വി സജൻ ലാൻ ചികിത്സ സഹായ കമ്മിറ്റി അംഗങ്ങളായ കെ പി ഷമൽ, എൻ . കെ.സനൂപ് , സി.പി.പ്രകാശൻ ,സി. ഷിജിൽ എന്നിവർ തുക ഏറ്റുവാങ്ങി.

Post a Comment