മയ്യിൽ: കർഷക ദിനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സമ്മിശ്ര കർഷകനും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രചാരകനും പരിശീലകനുമായ കെ.വി.ശിവരാമൻ നായർ, പത്നി പത്മിനി എന്നിവരെ മയ്യിൽ ലയൺസ് ക്ലബ്ബ് ആദരിച്ചു. പ്രവാസ ജീവിതത്തിനു ശേഷം ദമ്പതികൾ തങ്ങളുടെ മൂന്നര ഏക്കർ സ്ഥലത്ത് പ്രകൃതിദത്തമായി നാണ്യവിളകളും ഫലവൃക്ഷ വിളകളും സംയോജിപ്പിച്ചു മാതൃകാ കൃഷി രീതി നടപ്പിലാക്കുകയും കോഴി വളർത്തൽ, തേനീച്ച വളർത്തൽ എന്നിവയും നടത്തിവരുന്നു. റീജിയണൽ ചെയർമാൻ ലയൺ പി.കെ.നാരായണൻ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാബു പണ്ണരിയുടെ അദ്ധ്യക്ഷതയിൽ ക്ലബ്ബ് വൈസ് പ്രസിഡൻ്റ് വി.സി.മനോമോഹൻ, പി.പി.കൃഷ്ണൻ, നാദം മുരളി, എ.ഗോപിനാഥ്, ടി.വി രാധാകൃഷ്ണൻ, ടി.സി. വിനോദ്, ബാലകൃഷ്ണൻ പറശ്ശിനി, എ.എം രാജേഷ്, ദീപിക, സ്മിജ, അനിത എന്നിവർ സംസാരിച്ചു.

Post a Comment