കണ്ണൂർ:- ജില്ലയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതികൾക്ക് അംഗീകാരം നൽകേണ്ട സമിതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായ കോടിപ്പോയിൽ മുസ്തഫ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെ തെരഞ്ഞെടുപ്പിൽ നിന്നാണ് ജനറൽ വിഭാഗത്തിൽ എതിരില്ലാതെ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
2005- 10 ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം2010-15 കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ച മുസ്തഫ നിലവിൽ തളിപ്പറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കേരള ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് വൈസ് പ്രസിഡണ്ട്, കൊളച്ചേരി മേഖല പിടിഎച്ച് പ്രസിഡണ്ട്, പാലത്തുംകര പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു

Post a Comment