കൊളച്ചേരി : കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഡിജിറ്റൽ ഇന്ത്യയെ കൈപിടിച്ചുയർത്തിയ ശ്രീ രാജീവ് ഗാന്ധിയുടെ82 മത് ജന്മദിനം പുഷ്പാർച്ചനയോടും അനുസ്മരണ പ്രഭാഷണത്തോടും കൂടി കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ ആചരിച്ചു മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ. എം. ശിവദാസൻ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ് നേതാവ് ശ്രീ എ പി രാജീവൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികൾ കെ.പി. മുസ്തഫ, സി.പി. മൊയ്തു, എ.ഭാസ്കരൻ, എം.ടി. അനീഷ് , എം.പി. ചന്ദന , എം. ടി. അനില ഉൾപ്പെടെയുള്ള നേതാക്കന്മാർ ചടങ്ങിന് നേതൃത്വം കൊടുത്തു

Post a Comment