Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നബിദിനാഘോഷം: മുല്ലക്കൊടിയിൽ വർണ്ണാഭമായ ഘോഷയാത്രയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

നബിദിനാഘോഷം: മുല്ലക്കൊടിയിൽ വർണ്ണാഭമായ ഘോഷയാത്രയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

മുല്ലക്കൊടി: ഇസ്സത്തുല്‍ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നബിദിന ആഘോഷത്തിന്റെ ഭാഗമായി വിപുലമായ ഘോഷയാത്ര, സാംസ്കാരിക സദസ്സ്, അന്നദാനം എന്നിവ സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് മുസ്തഫ നിര്‍വഹിച്ചു. മുല്ലക്കൊടി ഖത്തീബ് മുഹമ്മദ് ദാരിമി പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്.

വിദ്യാര്‍ത്ഥികളും പ്രദേശവാസികളും പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് നടന്ന സാംസ്കാരിക സദസ്സും ശ്രദ്ധേയമായി.

ചടങ്ങില്‍ സെക്രട്ടറി ശരീഫ്, ജോയിന്റ് സെക്രട്ടറി ഫാറൂഖ്, ഭാരവാഹികളായ ഇഖ്ബാല്‍, മുഹാദ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന അന്നദാനത്തോടെ ആഘോഷ ചടങ്ങുകൾ സമാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്