Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL രാജേഷ് മുല്ലക്കൊടിക്ക് ഭാരത് സേവക് സമാജ് ദേശീയ ബഹുമതി

രാജേഷ് മുല്ലക്കൊടിക്ക് ഭാരത് സേവക് സമാജ് ദേശീയ ബഹുമതി

മയ്യിൽ: ഭാരത് സേവക് സമാജിന്റെ കലാ സേവനത്തിനുള്ള ദേശീയ ബഹുമതിക്ക് കണ്ണൂർ മയ്യിൽ മുല്ലക്കൊടിയിലെ ചിത്രകാരനും അധ്യാപകനുമായ പി.രാജേഷ് മുല്ലക്കൊടിക്ക് ലഭിച്ചു. കലാധ്യാപന രംഗത്തും സാമൂഹിക സേവന മേഖലയ്ക്കും

രാജ്യനിർമാണ പ്രവർത്തനങ്ങൾക്കും നൽകിയ നിസ്വാർത്ഥ സേവനങ്ങളെ മുൻനിർത്തിയാണ് ഈ അംഗീകാരം. ഭാരത് സേവക് സമാജ് ഡയറക്ടർ ജനറൽ മഞ്ജു ശ്രീകാന്തൻ ആണ് ബഹുമതി അറിയിച്ചത്.

തിരുവനന്തപുരം കവടിയാറിലെ ഭാരത് സേവക് സമാജ് സദ്ഭാവന ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 13ന് നടക്കുന്ന ചടങ്ങിൽ അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ദേശീയ ബഹുമതി രാജേഷിന് കൈമാറും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്