Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കനത്ത മഴയിൽ കോട്ടയാട് വീടിനോട് ചേർന്ന മതിൽ പൂർണമായും തകർന്നു

കനത്ത മഴയിൽ കോട്ടയാട് വീടിനോട് ചേർന്ന മതിൽ പൂർണമായും തകർന്നു

 

മയ്യിൽ: കനത്ത മഴയിൽ മയ്യിലിൽ വീടിനോട് ചേർന്ന ചെങ്കൽ മതിൽ തകർന്ന് വീണ് അപകടം. പഞ്ചായത്തിലെ കോട്ടയാട് വാർഡിലെ കല്ലേൻ മിനിമോളുടെ പുതുതായി നിർമിച്ച വീടാണ് വാസ യോഗ്യമല്ലാതായത്. പത്ത് മീറ്റർ നീളത്തിലും ആറ് മീറ്ററോളം ഉയരത്തിലുമുള്ള ചെങ്കൽ മതിലാണ് കനത്ത മഴയിൽ തകർന്നു വീണ് വീടിനും കേടുപാട് പറ്റിയത് . മിനിമോളെയും രണ്ട് കുട്ടികളെയും മറ്റൊരു വീട്ടിൽ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. വിനോദ് കുമാർ, കെ.സി. ഹരികൃഷ്ണൻ, കയരളം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്‌ടമുള്ളതായി വിലയിരുത്തി. പുതുതായി നിർമിച്ച വീട്ടിൽ അടുത്തിടെയാണ് ഗൃഹപ്രവേശം നടത്തിയിരുന്നത് .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്