Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

കണ്ണൂർ: മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്‌കരണ നിയമം ഉടൻ നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ (സി.ഐ. ടി യു) കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംഘാടകസമിതി ചെയർമാൻ കെ. അശോകൻ സ്വാഗതം പറഞ്ഞു യൂണിയൻ ജില്ലാ പ്രസിഡന്റ് ടി. ഐ. മധുസൂദനന്റെ അധ്യക്ഷതയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സിക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. കൃത്യവും കാര്യക്ഷമവുമായ ആലോചനകളിലൂടെ നിലവിലുള്ള നിയമം പരിഷ്കരിക്കാനും ക്ഷേത്ര ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ മറ്റു ദേവസ്വം ബോർഡുകൾക്ക് തുല്യമാക്കി സംരക്ഷിക്കാനുള്ള തീരുമാനമെടുക്കണമെന്നും ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഗവൺമെന്റ് ഫണ്ടിന്റെ കാലതാമസം ഒഴിവാക്കി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ സിക്രട്ടറി സി.വി.ദാമോദരൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സിക്രട്ടറി കെ.ടി. അനിൽകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നായി 150 പ്രതിനിധികളാണ് പങ്കെടുത്തത്. യൂണിയൻ സംസ്ഥാന ട്രഷറർ ശ്രീകുമാർ പാർഥസാരഥി, ടി.ശശിധരൻ, ടി.കെ.സുധി, കെ.പ്രദീഷ്, കെ.രവീന്ദ്രൻ, സുനിത ഉണ്ണികൃഷ്ണൻ, എടക്കാടൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ടി.ഐ മധുസൂദനനുo വൈസ് പ്രസിഡന്റുമാരായി കെ.രവീന്ദ്രൻ, ടി.കെ.സുധി അഴിക്കോട്, എം. ആനന്ദൻ, ചിത്ര പി, എം.സി. ഹരിദാസൻ എന്നിവരേയും സിക്രട്ടറിയായി സി.വി.ദാമോദരനും ജോയിന്റ് സിക്രട്ടറിമാരായി താ റ്റ്വോട്ട് അശോകൻ, കെ.വി.മധു, എൻ.വി. ലതീഷ്, കെ.പ്രദീഷ്, സുനിത ഉണ്ണികൃഷ്ണനേയും ട്രഷററായി പി പ്രകാശനേയും തിരഞ്ഞെടുത്ത

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്