കണ്ണപുരം: ചെറുകുന്ന് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കണക്ക് അധ്യാപകനും റിട്ട.മാടായി എ.ഇ.ഒ യുമായ ചുണ്ട രോഹിണിയിലെ പി.വി. ബാലകൃഷ്ണമാരാർ (84) അന്തരിച്ചു. ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ എന്ന സംഘടന സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.ചെറുകുന്ന് കണ്ണപുരം പ്രസന്ന കലാസമിതി, കണ്ണപുരം കൺസ്യൂമർ സഹകരണ സംഘം എന്നിവ സ്ഥാപിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ചു.
ഭാര്യ : എം.കെ.സീതാലക്ഷ്മി (വയനാട്,തൃശ്ശിലേരി)
മക്കൾ : തേജ (സിഡ്നി,ഓസ്ട്രേലിയ), പ്രതീർത്ഥ് ബാലകൃഷ്ണൻ (ദുബായ്), പൂജ (ഹൈദരബാദ്)
മരുമക്കൾ: സുഗുണൻ മുഴക്കുന്ന് (സിഡ്‌നി, ഓസ്ട്രേലിയ), സ്മിത നമ്പ്യാർ (ചെങ്ങമനാട്, എറണാകുളം), ഡോ.ജഗദീഷ് മാഹി (ഹൈദരബാദ്)
സഹോദരങ്ങൾ: പി.വി.ശിവശങ്കരൻ (കോഴിക്കോട്), പി.വി.ചന്ദ്രശേഖരൻ (അഴീക്കോട്), പി.വി.സാവിത്രി (കോഴിക്കോട്).
(17-08-2026) തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ.

Post a Comment