മയ്യിൽ: കർഷക ദിനത്തിൽ തരിശ് രഹിത കുറ്റ്യാട്ടൂർ യാഥാർഥ്യമാക്കാനും പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കാനുമുള്ള കർമ്മ പദ്ധതികൾക്ക് തുടക്കം. രാജ്യസഭ എം.പി വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു/ പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ മധു, വൈസ് പ്രസിഡൻ്റ് എം.വി സുശീല, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി, ടി. രാജൻ, പി.വി കോമള, എം.വി പങ്കജാക്ഷൻ, സെക്രട്ടറി പി. എം ബിന്ദു, കെ പ്രീയേഷ് കുമാർ, ഉത്തമൻ വേലിക്കാത്ത്, വി ഒ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടി കർഷകനായ് അചിന്ത്യ കെ നിടുകുളം, യുവ കർഷകനായ് ജിജോഷ് കോടിക്കണ്ടി വടുവൻകുളം, ജൈവ കർഷകനായ് പി രാഘവൻ ചട്ടുകപ്പാറ, ക്ഷീര കർഷകയായ് സതി സി കളത്തിൽ നിടുകുളം, വനിത കർഷകയായി കെ.പി ചന്ദ്രിക അമിഞ്ചേരി, എസ്. സി. കർഷക സുശീല പി. പി പാവന്നൂർ, നെൽ കർഷകനായി ടി.കെ ദിവാകരൻ കൊട്ടുങ്ങൽ, മുതിർന്ന കർഷക തൊഴിലാളിയായി പാലേരി യശോദ കുറവോട്ടുമൂല, മുതിർന്ന കർഷകനായ് ചോടോൻ തമ്പാൻ പഴശ്ശി എന്നിവരെ ആദരിച്ചു.

Post a Comment