Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പിൽ ഓപ്പറേഷൻ തണ്ടർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കണ്ണാടിപ്പറമ്പിൽ ഓപ്പറേഷൻ തണ്ടർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

മയ്യിൽ : കണ്ണാടിപ്പറമ്പിൽ  നടന്ന മയക്കുമരുന്ന് വേട്ട 101 ഗ്രാം മെത്താ ഫിറ്റ് മാനുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് കാട്ടാമ്പള്ളി സ്വദേശി എൻ പി മുസമ്മിലാണ് (31) തിങ്കളാഴ്ച്ച പകൽ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിൻ്റെ നേതൃത്വത്തിൽ കണ്ണാടി പറമ്പ്, പള്ളിപ്രം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കാട്ടാമ്പള്ളി, കമ്പിൽ, കണ്ണാടി പറമ്പ് പ്രദേശങ്ങളിലെ ലഹരി വിൽപനയുടെ മുഖ്യ കണ്ണിയായ മുസമ്മിലെ പിടി കൂടിയത്. ഇയാൾക്കെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട് . പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി (3) ൽ ഹാജരാക്കി. ഇയാൾക്കെതിരെയുള്ള തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും.

അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ ആർപി അബ്ദുൾ നാസർ, രാജേഷ് ശങ്കർ, സി.അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി. പി.സുഹൈൽ,സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ വി, ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്