Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL രാമായണം വാല്മീകത്തിലേക്കുള്ള പാത

രാമായണം വാല്മീകത്തിലേക്കുള്ള പാത

(മാക്കന്തേരി ഇല്ലത്ത് ഭാമോദരൻ നമ്പൂതിരി

പാരമ്പര്യ ഊരാളൻ വേളം മഹാഗണപതി ക്ഷേത്രം)

രമായണം  ഉൽകൃഷ്ടമായ ജീവൽ പ്രക്രിയ പ്രതിഫലിക്കുന്ന മാതൃകാ പരമായ കൃതിയാണ് . കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും സാമൂഹ്യ പ്രശ്നങ്ങൾ എടുത്തു കാട്ടി പരിഹാരം കണ്ടെത്തുന്നതിലൂടെ കാട്ടാളത്തിൽ നിന്ന് വാല്മീകത്തിലേക്ക് മാറാൻ സാധിച്ചതാണ് രാമയണ കഥയുടെ പ്രസക്‌തി. പിതൃ-പുത്ര , ഭാര്യാ- ഭർതൃ, രാജ - പ്രജ , സഹോദര ബന്ധങ്ങൾ എന്നിവയിൽ ജനങ്ങൾക്ക് മാതൃകയാക്കാനും ഈ കാവ്യത്തിലെ കഥാപാത്രങ്ങൾക്ക് കഴിയുന്നു. ധർമ്മ പരിപാലനത്തിൽ വിഘ്നങ്ങൾ സ്വാഭാവികമാണെന്നും ആത്യ ന്തികമായ വിജയം ധർമ്മ പരിപാലനത്തിലൂടെയാണെന്നും ഉദ് ഘോഷിക്കുന്നു.


കേവലമായ ഭൗതിക ജീവിതത്തിന് ഉപരിയായി ആധ്യാത്മിക ജീവിതത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് പൊതുവെ ഭാരതീയർ . ലക്ഷ്യം മോക്ഷവും കർമങ്ങൾ ഉപായവുമായ ഹൈന്ദവ സന്ദേശം മിന്നി തിളങ്ങുന്ന മഹാകാവ്യമാണ് രാമായണം. അതിനാലാണ് ഇത് ആദികാവ്യമായി അറിയപ്പെടുന്നതും. കർക്കടക സന്ധ്യകളിൽ ഹൈന്ദവ ഭവനങ്ങളിൽ നിന്നുയരുന്ന രാമായണ ശീലുകൾ ജനമനസുകളെ ഒന്നിപ്പിക്കാനും അത്  സംതൃപ്തി  നൽകാനുമുള്ള ഒരു ഉപാധിയായാണ് നൂറ്റാണ്ടുകളായി സ്വീകരിച്ചിരിക്കുന്നത്. മാതൃകാ പുരുഷനായാണ് രാമനെ വാൽമീകി അവതരിപ്പിക്കുന്നത്. 

രാമോ വിഗ്രഹവാൻ ധർമ്മ : സാധു :

സത്യ പരാക്രമ : I

രാജാ സർവസ്യ ലോകസ്യ 

ദേവാനാമിവ വാസവ : i

എന്ന വരി പ്രശസ്‌തമാണ് .

ശ്രീരാമൻ്റെ ഉത്തമ ഗുണങ്ങളെ വണങ്ങുന്ന മറ്റൊരു പ്രശസ്തമായ മറ്റൊരു വന്ദന ശ്ശോകമാണ്

രാമായ രാമ ഭദ്രായ രാമചന്ദ്രായ വേധസേ I

രഘുനാഥായ നാഥാ യ സീതായാ: പതയേ നമഃ

കാളിദാസൻ മുതലുള്ള കവികൾക്ക് രാമായണ കഥ പറയാനുള്ള പ്രചോദനമാണ് ഇതിലെ ഓരോ വരിയും. രാമായണത്തിൻ്റെ സാഹിത്യ മൂല്യം കൊണ്ടാണ് വാൽമീകി ഇന്നും എല്ലാവരുടെയും മനസിൽ നില നിൽക്കുന്നത്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്