മട്ടന്നൂർ : ഹിന്ദി അധ്യാപക മഞ്ച് മട്ടന്നൂർ സബ് ജില്ലയുടെ നേതൃത്വത്തിൽ പ്രേംചന്ദ് ജയന്തി പ്രശ്നോത്തര മത്സരം സംഘടിപ്പിച്ചു. ഹിന്ദി, സാഹിത്യത്തിലെ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും ആയ മുൻഷി പ്രേoചന്ദ് ഉപന്യാസ് സാമ്രാട്ട്, കലം കാ സിപാഹി എന്നീ പേരുകളിൽ അറിയപ്പെടുന്നു. പ്രേംചന്ദ് ദിനമായ ജൂലൈ 31ന് നടത്തിയ പ്രശ്നോത്ത മത്സരം മട്ടന്നൂർ എഇഒ ശ്രീമതി കെ കെ ബിന്ദു ഉദ്ഘാടനം ചെയ്തു.
ഹിന്ദി അധ്യാപക മഞ്ച് മട്ടന്നൂർ സബ്ജില്ലാ പ്രസിഡണ്ട് ശ്രീ നിതിൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മട്ടന്നൂർ സബ് ജില്ലാ സെക്രട്ടറി ശ്രീമതി അനുശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു. മട്ടന്നൂർ ഗവ. യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ, ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ഐടി കോഡിനേറ്റർ ശ്രീ ഷൈജു മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ഹിന്ദി അധ്യാപക മഞ്ച് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ഷെറിൽ മാസ്റ്റർ, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രസീത ടീച്ചർ, ഹിന്ദി അധ്യാപക മഞ്ച് കണ്ണൂർ ജില്ലാ ട്രഷറർ ശ്രീമതി രതിന ടീച്ചർ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ശ്രീമതി മീന ടീച്ചർ നന്ദി പറഞ്ഞു
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ ഓഗസ്റ്റ് ഒന്നിന് കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടക്കുന്ന ജില്ലാതല പ്രശ്നോത്തര മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.

Post a Comment