Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലഹരി മുക്ത കേരളം "10 കോടി പ്രതിജ്ഞ" ക്യാമ്പയിന് മയ്യിലിൽ തുടക്കമായി

ലഹരി മുക്ത കേരളം "10 കോടി പ്രതിജ്ഞ" ക്യാമ്പയിന് മയ്യിലിൽ തുടക്കമായി

കേന്ദ്ര സർക്കാരിൻ്റെ നശാ മുക്ത് ഭാരത് അഭിയാൻ,മിഷൻ സ്പന്ദൻ, കേരള സർക്കാരിൻ്റെ തൂഫാൻ എന്നിവയോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് പ്രസ്ഥാനത്തിൻ്റെ സഹകരണത്തോടെ ഓഗസ്റ്റ് 6 മുതൽ 20 വരെ നടക്കുന്ന 10 കോടി പ്രതിജ്ഞ എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 4 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച ലഹരി വിമുക്തി പ്രതിജ്ഞ മഹാ ക്യാമ്പയിൻ്റെ ഭാഗമായി ബ്രഹ്മകുമാരീസ് മയ്യിൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ലഹരി വിമുക്തി പ്രതിജ്ഞ ചെയ്ത് തുടക്കം കുറിച്ചു.

മയ്യിൽ പഴയാശുപത്രിയിലെ ബ്രഹ്മകുമാരീസ് സൗപർണിക ഹാളിൽ ഡിസ്ട്രിക്ട് കോഡിനേറ്റർ ബി.കെ സബിത ദീതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കലാപരിപാടികളും, പായസദാനവും, പ്രസാദ വിതരണവും നടന്നു . റിട്ട: സുബേദാർ മേജർ ടി.വി രാധാകൃഷ്ണൻ, ഡോ.ബാബു പണ്ണേരി, മോഹനൻ കാരക്കീൽ വനജ വേളം, പ്രിയ ഭഹൻ, ശാന്തി ഭഹൻ എന്നിവർ സംസാരിച്ചു...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്