കുറ്റ്യാട്ടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് സാഹി വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടിയുടെ ഭാഗമായി "വായനയുടെ രസതന്ത്രം" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സാഹിത്യ വേദികൺവീനർ വി. മനോമോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പ്രശസ്ത വാഗ്മി വി .പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് രക്ഷാധികാരി കെ.പത്മനാഭൻ മാസ്റ്റർ, മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.രാമകൃഷ്ണൻ മാസ്റ്റർ, യൂനിറ്റ് പ്രസിഡൻറ് എം.ജനാർദ്ദനൻ മാസ്റ്റർ, കെ. കേശവൻ മാസ്റ്റർ,വി.പി.നാരായണൻ മാസ്റ്റർ,പി.പി. വാസന്തി ടീച്ചർ, പി.കെ.രാധാ മോഹൻ, കെ.കെ. ചന്ദ്രൻ മാസ്റ്റർ, കെ.ജി. നമ്പ്യാർ, കെ.വി. സരസ്വതി ടീച്ചർ, ഇ.ഐ. രാജൻ നമ്പൂതിരി, കെ.ഗംഗാധരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുന്നു. യൂനിറ്റ് സിക്രടറി കെ.വി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും മുകുന്ദൻ പുത്തലത്ത് നന്ദിയും പറഞ്ഞു.

Post a Comment