മയ്യിൽ വേളം മഹാഗണപതി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് ഇല്ലാതായിട്ട് പത്ത് വർഷം : നിവേദനവുമായി ക്ഷേത്ര സംരക്ഷണ സമിതി
മയ്യിൽ: പത്ത് വർഷത്തിലധികമായി വേളം മഹാഗണപതി ക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് നിയമനമില്ല. ട്രസ്റ്റി ബോർഡും പാരമ്പര്യ ട്രസ്റ്റിയുമാണ് മുൻകാലങ്ങളിൽ ക്ഷേത്ര ഭരണത്തിൽ ഇടപെട്ടിരുന്നത് . എന്നാൽ പത്ത് വർഷത്തിലധികമായി പാരമ്പര്യേതര ട്രസ്റ്റി നിയമനം വിവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. മാക്കന്തേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ ക്ഷത്രം പാരമ്പര്യ ഊരാളൻ. പാരമ്പര്യേതര ട്രസ്റ്റി ബോർഡ് നിയമനം നടത്താൻ നടപടി വേണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ ടി. കെ . ഗോവിന്ദൻ എം.എൽ.എക്ക് നിവേദനം നൽകി.. എ. കെ. രാജ്മോഹൻ , പി. കെ. നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment