മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയിൽ നിയമാനുസൃതമായി പുകയില ഉപയോഗം നിരോധിക്കുന്ന ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നിയമപ്രകാരം പിഴ ഈടാക്കുകയും ചെയ്തു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർഹുസൈൻ പി.വി., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രുതി സുരേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment