ചുഴലി പടിഞ്ഞാറേ മൂലയിലെ ശ്രീ. എം.ടി. വിനോദിന്റെ പശുക്കിടാവിനെ ഇന്നലെ രാത്രി അജ്ഞാത ജീവി ആക്രമിച്ച് കൊന്നതായി ശ്രദ്ധയിൽപ്പെട്ടു. സംഭവസ്ഥലത്തിന് സമീപം കണ്ടെത്തിയ കാൽപ്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ, അത് പുലിയുടേതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ക്യാമെറ ട്രാപ്പിംഗ് സംവിധാനത്തിനുള്ള ക്രമീകരണം വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തി വരുന്നുണ്ട്.
നിലവിൽ മറ്റ് പ്രദേശങ്ങളിൽ സമാനമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ അനാവശ്യമായ പരിഭ്രാന്തി പരത്തരുതെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
അതേസമയം, മുൻകരുതൽ എന്ന നിലയിൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് പുലർച്ചെ റബ്ബർ ടാപ്പിംഗിന് പോകുന്നവർ, പശുവിനെ കെട്ടാൻ പോകുന്നവർ, കൃഷിപ്പണിക്കാർ, ലോഡിംഗ് ആവശ്യങ്ങൾക്കായി കാടിനോട് ചേർന്ന പ്രദേശങ്ങളിൽ പോകുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കഴിയുന്നത്ര ഒറ്റയ്ക്ക് പോകാതിരിക്കുക.
* സംശയാസ്പദമായ വന്യമൃഗങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വനംവകുപ്പിനെയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കുക.
* കുട്ടികളെയും വളർത്തുമൃഗങ്ങളെയും പ്രത്യേകം ശ്രദ്ധയിൽ വയ്ക്കുക.
എല്ലാവരും ജാഗ്രത പാലിച്ച് ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു

Post a Comment