കെ.എസ്.എസ്.പി.യു. കണ്‍വെന്‍ഷന്‍
മയ്യില്‍: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി കൈപ്രത്ത് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൈപ്രത്ത് നാരായണന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ് കുമാര്‍ നടത്തി. സംസ്താന സെക്രട്ടറിയായി തിരഞ്ഞെടുത്ത മയ്യില്‍ യൂണിറ്റിലെ ഇട്ടമ്മല്‍ മുകുന്ദനെ ചടങ്ങില്‍ അനുമോദിച്ചു. സി. പത്മനാഭന്‍, ടി.പി.പ്രമോദ്, യൂണിറ്റ് സെക്രട്ടരി എം.പി.പ്രകാശ്കുമാര്‍, ഒ.എം. മധുസൂദനന്‍, കെ.വി.യശോദ, കെ. ബാലകൃഷ്ണന്‍, ക.കൈ. ലളിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment