കുറ്റ്യാട്ടൂർ എ എൽ പി സ്കൂൾ 2025-26 വർഷത്തെ എൽ.എസ്.എസ് വിജയികൾക്കും , അൽ മാഹിർ സ്കോളർഷിപ്പ് വിജയികൾക്കും ഉള്ള അനുമോദനവും, വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. 'വിജയോത്സവം 2026' കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കെ അച്ചുതൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ എം എൽ എ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രതിഭകളെ അനുമോദിച്ചു.
സ്കൂളിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിൻ " "ഇ- മുദ്ര"പ്രകാശനം തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ കെ.കെ. രവീന്ദ്രൻ നിർവഹിച്ചു. മാവിലായി ചേനാറത്ത് അമ്പലക്കുളത്തിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരിയെ അസാമാന്യ ധൈര്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി റിഥിൽരാജിനെ ചടങ്ങിൽ അനുമോദിച്ചു.
തുടർന്ന് നടന്ന മാതൃസംഗമത്തിൽ 'മാറുന്ന കുട്ടികളും മാറേണ്ട രക്ഷാകർത്താക്കളും' എന്ന വിഷയത്തിൽ കണ്ണൂർ ഡയറ്റ് സീനിയർ ലെക്ചറർ ഡോ. പ്രമോദ് കെ നാറാത്ത് ക്ലാസെടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ വിനോദ് കുമാർ എ. സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഷിജു പത്താം മൈൽ, മദർ പി.ടി.എ പ്രസിഡന്റ് ബിജി സുധാകരൻ,
സ്റ്റാഫ് സെക്രട്ടറി പി.കെ ശ്രീജ, എസ്.ആർ.ജി കൺവീനർ എ.കെ ഹരീഷ് കുമാർ, സ്കൂൾ ലീഡർ ഹംദ ഫാത്തിമ എന്നിവർ സംസാരിച്ചു.

Post a Comment