ചികിത്സാ ചിലവ് 18 കോടി: മൂന്നു വയസ്സുകാരന്‍ ലിക്ഷിത്തിന്റെ ജീവനായി നാടൊന്നാകെ കൈകോര്‍ക്കുന്നു
പടം. 27hari30 എസ്.എം.എ. ബാധിതനായ മയ്യില്‍ ആറാം മൈലിലെ ലിക്ഷിത്തിന്റെ ചികിത്സക്കായുള്ള ചികിത്‌ലസാ കമ്മിറ്റി യോഗം ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ മയ്യില്‍ ആറാം മൈലിലെ മൂന്നു വയസ്സുകാരനായി നാടൊന്നാകെ കൈകോര്‍ക്കുന്നു. കഴിഞ്ഞ പത്തു മാസമായി തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ലെ ചികിത്സയിലുള്ള ലിക്ഷിത്തിന് 18 കോടിയോളം രൂപ ചിലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിച്ചിട്ടുള്ളത്. കൂലിപ്പണിക്കാരനായ അടുക്കാടന്‍ അജേഷിന്റെയും സി. വിജിതക്കും താങ്ങാവുന്നതിലപ്പുറമാണ് ചികിത്സാ ചിലവുകള്‍. ഇതിനായി പൊതു പ്രവര്‍ത്തകരുടെയും ചികിത്സാ കമ്മിറ്റിയുടെ സഹകരണത്തോടെ ബസ്സുകളുടെ കാരുണ്യ യാത്ര, വായനശാലകള്‍, വിദ്യാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയിലൂടെ ധനസമാഹരണം നടത്തിയെങ്കിലും പ്രതീക്ഷിച്ച തുക ലഭിക്കാതെയായതോടെയാണ് നാട്ടൂകാരുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ത്തത്. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അബ്ദുള്‍ റഹിമാന്‍, എന്‍. അനില്‍കുമാര്‍, കെ.പി. ശശിധരന്‍, ബേബി സുനാഗര്‍, ടി.വി.അസ്സൈനാര്‍,എ.ഇ. പ്രജുല്‍, നാരായണന്‍ വടകര തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.കെ. ഗോവിന്ദന്‍( ചെയ) സി.സി. വിനോദ്കുമാര്‍(ജന. കണ്‍) പി.വി. സന്തോഷ്‌കുമാര്‍, മാണിക്കോത്ത് സുരേന്ദ്രന്‍, എം. ഹരീഷ് , പി.പി. ഷിബു(കണ്‍) ചികിത്സക്കായി കരിങ്കല്‍ക്കുഴി ശാഖയില്‍ എസ്.ബി.ഐ. ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 445332821583 IFSC SBIN0070981
Post a Comment