ചട്ടുകപ്പാറ : കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മിറ്റി LSS, USS, SSLC, PLUS TWO, CBSE, സ്പോർട്സ് സ്കൂൾ സെലക്‌ഷൻ പരീക്ഷകളിൽ വിജയിച്ച പ്രവാസി സംഘം മെമ്പർ മാരുടെ മക്കളെ ചട്ടുകപ്പാറ സാംസ്‌കാരിക നിലയത്തിൽ നടത്തിയ പരിപാടിയിൽ അനുമോദിച്ചു. കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് എടക്കാനം പരിപാടി ഉദ്ഘാടനം ചെയ്തു മൊമെന്റോ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങിൽ കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കെ പ്രജിത്ത് സ്വാഗതം പറഞ്ഞു വില്ലേജ് പ്രസിഡന്റ് കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു ഏരിയ പ്രസിഡന്റ് വി കെ രാജീവൻ ആശംസ പ്രസംഗം നടത്തി വില്ലേജ് ജോയിൻ സെക്രട്ടറി കെ രാജൻ നന്ദി പറഞ്ഞു.






Post a Comment