Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചാന്ദ്ര വിജയ ദിനം

ചാന്ദ്ര വിജയ ദിനം

വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം - ബാലവേദി, ബാലസംഘം വളവിൽ ചേലേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര വിജയദിന പരിപാടി സംഘടിപ്പിച്ചു. സി കെ സുരേഷ് ബാബു മാസ്റ്റർ വിഷയാവതരണം നടത്തി. ബാലസംഘം ചേലേരി വില്ലേജ് കമ്മിറ്റി എക്സിക്യൂട്ടീവ്അംഗം കുമാരി വൃന്ദ കെ സ്വാഗതം പറഞ്ഞു. പ്രഭാത് സീനിയർ സിറ്റിസൺ ഫോറം കൺവീനർ ശ്രീ മനോജ് ഒയറ്റി അധ്യക്ഷത വഹിച്ചു. ഡോക്ടർ സുധീർ ബാബു ആശംസ നേർന്ന് സംസാരിച്ചു. വായനശാല പ്രസിഡന്റ് ശ്രീ പി വിനോദ് നന്ദി അർപ്പിച്ചു സംസാരിച്ചു.
 എക്സിക്യൂട്ടീവ് അംഗങ്ങളായ പി ഉത്തമൻ, ശ്രീജന ബാബു ലൈബ്രേറിയൻ മേഘ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്