മയ്യില്‍: കഠിനാധ്വാനത്തിലൂടെ ദമ്പതികള്‍ വിളയിച്ചെടുത്ത പൊടിക്കിഴങ്ങ് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ താനിച്ചേരി റോഡില്‍ കണ്ടമ്പേത്ത് ഹൗസില്‍ പാറക്കണ്ടി ബാബുവിന്റെയും വി.വി. പ്രസന്നയുടെയും 15 സെന്റിലുള്ള പൊടിക്കിഴങ്ങ് കൃഷിയാണ് പൂര്‍ണമായും നശിപ്പിച്ചത്. പിഴുതെടുത്തും ചവിട്ടിമെതിച്ചുമാണ് നശിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്.
കഴിഞ്ഞ ദിവസം രാവിലെ പരിചരണത്തിനായി കൃഷിയിടത്തിലെത്തി. ബാബുവാണ് നശിപ്പിച്ച നിലയില്‍ കണ്ടത്. ഉടന്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കകുകയും ചെയ്തു. കുറ്റിയാട്ടൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എ.കെ. സുരേഷ്ബാബു സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. ഏകദേശം അര ലക്ഷം രൂപയിലധികം നഷ്ടമുള്ളതായാണ്് വിലയിരുത്തല്‍. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment