വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി,കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് C. H.മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷമുള്ള പൊതുയോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്കളായ കെ സി രാജൻ മാസ്റ്റർ ശ്രീജേഷ് കൊയിലേരിയൻ അനസ് നമ്പ്രം നാസർ കോറളായി,എ കെ ബാലകൃഷ്ണൻ കെ പി ചന്ദ്രൻ മാസ്റ്റർ ഷാഫി കോറളായി അജയൻ കെ ജിനേഷ് ചാപ്പാടി ഇ കെ മധു ജിതിൻ വേളം പ്രസാദ് കെ മണ്ഡലം ഭാരവാഹികൾ ബൂത്ത് പ്രസിഡണ്ട്മാർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സി വി വിഷ്ണു പരിപാടിക്ക് നന്ദി പറഞ്ഞു.

Post a Comment