മയ്യിൽ: തൊഴിലാളി നേതാവായിരുന്ന പി.വി.കൃഷ്ണൻ ചരമദിനാചരണം സംഘടിപ്പിച്ചു. വേളം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിപിഎം സംസ്ഥാന സമിതിയംഗം എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. കണ്ടക്കൈ ലോക്കൽ സെക്രട്ടറി പി.വത്സൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി.ഗോപിനാഥ്, മയ്യിൽ ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ, എൻ.കെ.രാജൻ, എം.പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Post a Comment