മയ്യിൽ: കവിളിയോട്ടുചാൽ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപരിപാടി സംഘടിപ്പിച്ചു.
വി.പി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി.
വായനാ ക്കളരിയുടെ ഭാഗമായി സംഘടിപ്പിച്ച യാത്രാ വിവരണ മത്സരത്തിൽ വിജയികളായ ശിവതീർത്ഥ. സി, അനയ് കൃഷ്ണ, നിവേദിത എന്നിവരെ ചടങ്ങിൽ അനുമോദിച്ചു..
ടി.കെ. സത്യന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി. പ്രദീപൻ, ഇ.എം.സുരേഷ് ബാബു , കെ. സന്തോഷ്, അനുശ്രീ കെ.വി. എന്നിവർ സംസാരിച്ചു.

Post a Comment