Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ത്യയുടെ ആത്മാവായ വൈവിധ്യത്തെ തകര്‍ക്കുന്നത് ഗാന്ധി രാഷ്ട്രീയത്തിന് എതിര്: എം.കെ. വേണു

ഇന്ത്യയുടെ ആത്മാവായ വൈവിധ്യത്തെ തകര്‍ക്കുന്നത് ഗാന്ധി രാഷ്ട്രീയത്തിന് എതിര്: എം.കെ. വേണു

മയ്യില്‍:  വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവെന്നും  അത് തകര്‍ക്കുന്നത് ഗാന്ധിജിയുടെ രാഷ്ട്രീയ സ്വപ്‌നത്തിന് എതിരാണെന്നും  മാധ്യമ പ്രവര്‍ത്തകനും  സോഷ്യല്‍ ആക്ടിവിസ്റ്റുമായ എം.കെ. വേണു പറഞ്ഞു.  മുപ്പത്തി മൂന്നാമത് എസ്.എസ്.എഫ്. ജില്ലാ സാഹിത്യോല്‍സവം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.  ഭരണകൂടം  ചരിത്ര സത്യങ്ങളെ  മായക്കുവാനാണ് ശ്രമിക്കുന്നത്.  കേരളത്തിലെ മതമൈത്രിയും  സാഹിത്യബോധവും  അഭിനന്ദനാര്‍ഹമാണെന്നും അദ്ധേഹം പറഞ്ഞു.കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി മുനീര്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി സി.എന്‍. ജഅഫര്‍ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറി ഫായിസ് അബ്ദുള്ള, സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഷീദ് നരീക്കോട്,  മുഹമ്മദ് മിസ്ബാഹി ചൊക്ലി, ആര്‍.പി. ഹുസൈന്‍, എം.കെ. ഹാമിദ്, യു.സി. അബ്ദുള്‍ മജീദ്,  വി.വി.അബൂബക്കര്‍,ഡോ. അബ്ദുള്ള,സി.പി.സവാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം മുസ്‌ളീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്