Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയക്കു മരുന്ന് വില്‍പ്പനശ്രമത്തിനിടെ ചെക്കിക്കുളത്ത് രണ്ട് പേര്‍ പിടിയില്‍

മയക്കു മരുന്ന് വില്‍പ്പനശ്രമത്തിനിടെ ചെക്കിക്കുളത്ത് രണ്ട് പേര്‍ പിടിയില്‍

 
29shameem10 ഷമീം
29shamseer11 ഷംസീര്‍
 മയ്യില്‍:  മാരക മയക്കുമരുന്നാ മെത്തഫിറ്റന്‍ വില്‍പ്പന ശ്രമത്തിനിടെ ചെക്കിക്കുളത്ത് രണ്ട് പേര്‍ പിടിയില്‍.  മാണിയൂരെ കെ.കെ.ഷംസീര്‍(35) ഷമീം (36) എന്നിവരാണ്  ഓപ്പറേഷന്‍ തണ്ടറിന്റെ  ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. എന്‍ഫോഴ്‌സമെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്   സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ്. സിയാദ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.പി.സുഹൈല്‍,  പി.വി. ഗണേഷ്ബാബു എന്നിവര്‍ക്ക് ലഭിച്ച് രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.  ഇവരെക്കുറിച്ച് ലഭിച്ച് വിവരത്തെ തുടര്‍ന്ന് നേരത്തേ നിരീക്ഷണത്തിലായിരുന്നു ഇരുവരും.പള്ളിപ്പറമ്പ്, ചെക്കിക്കുളം, കമ്പില്‍ ഭാഗങ്ങളിലാണ് വില്‍പ്പന  ശ്രമം നടത്തുന്ന സംഘങ്ങളിലെ പ്രദാന കണ്ണികളാണ് പിടിയിലായതെന്ന് സംഘം അറിയിച്ചു.  അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സി. പുരുഷോത്തമന്‍, സി.അജിത്ത്, കെ.വി.ഹരിദാസന്‍, വി.കെ.ഷൈന, പി.വി.ഗണേഷ്ബാബു,എം.വി.സുജേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ണൂര്‍ ജൂനിയര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്(3) കോടകതിയില്‍ ഹാജരാക്കി.

0/Post a Comment/Comments