കണ്ണൂർ: മട്ടന്നൂർ സർക്കാർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ. പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു.
ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിയുടെ കൈവശം മൊബൈൽ ഫോൺ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷാ ക്രമക്കേടും നിയമലംഘനവും ചുമത്തി മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment