Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയാ പൊതുജന വായനശാലഉദ്ഘാടനം ചെയ്തു

കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയാ പൊതുജന വായനശാലഉദ്ഘാടനം ചെയ്തു



മയ്യിൽ: കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയാ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം ചിത്രകാരൻ എബി എൻ ജോസഫ്, നാട്ടിലെ മുതിർന്ന പൗരൻമാരും അധ്യാപകരുമായ കെ.കേശവൻ, എൻ. നാരായണി എന്നിവർ ചേർന്ന് അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ പട്ടാന്നൂർ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ബിജു, മുൻഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മനാഭൻ, കെ.രാജൻ, 

എ. പ്രഭാകരൻ,പി.വി.ഗംഗാധരൻ എൻ.കെ.രാജു എന്നിവർ സംസാരിച്ചു.

വിവിധ മൽസര വിജയികൾക്കും ഉയർന്ന നിലയിൽ വിജയിച്ചവർക്കുമുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് കരോക്കെ ഗാനമേളയും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്