മയ്യിൽ: തൊഴിൽ മൗലീകാവകാശമാക്കുന്ന മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് പുതുതായി നടപ്പിലാക്കിയ വിബ്ജി റാം പദ്ധതി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി കണ്ടക്കൈ വില്ലേജ് സന്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വില്ലേജ് പ്രസിടണ്ട് കെ.ഹരിദാസൻ അധ്യക്ഷത വഹിച്ചു. വില്ലേജ് സിക്രട്ടരി സി. ലക്ഷമണൻ പ്രവർത്തന റിപ്പോർട്ടതരിപ്പിച്ചു. ഏറിയ സിക്രട്ടറി കെ.വി.ഉമാനന്ദൻ ,കെ.പി. രേഷ്മ, വി. രമേശൻ സംഘാടകസമിതി ചെർമാൻ പി.വത്സലൻ, കെ.കെ. കൃഷ്ണൻ.എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.കെ. കൃഷ്ണൻ (പ്രസി), എ.വി.തങ്കമണി (വൈസ് പ്രസി)
സി. ലഷമണൻ (സെക്ര), കെ.പി രമേശൻ(ജോ: സിക്ര )

Post a Comment