Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കള്ള് വ്യവസായം നവീകരിക്കണം: ടി.പി. രാമകൃഷ്ണന്‍
 പടം. 10hari10  ചെത്തു തൊഴിലാളി യൂണിയന്‍ ജില്ലാ കോര്‍ഡിനേഷന്‍ സമ്മേളനം കള്ള് വ്യവസായ തൊഴിലാളി  ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍:  കള്ളിനെ മൂല്യവര്‍ധിത  ഉല്‍പ്പന്നങ്ങളാക്കി മാറ്റി  വിദേശ മാര്‍ക്കറ്റില്‍ ഉള്‍പ്പെടെ  വിപണി ഉറപ്പാക്കണമെന്ന്  കേരള കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷന്‍  സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന  ചെത്തുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു)  ജില്ലാ  കോര്‍ഡിനേഷന്‍ സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഉളവ് നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല കള്ള വ്യവസായത്തെ പരിഗണിക്കേണ്ടതെന്നും  നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ കൂലി ലഭ്യമാക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധ തൊഴില്‍കോഡ് പിന്‍വലിക്കുക,  പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
 സെക്രട്ടറി പി.വി. രവീന്ദ്രന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. എന്‍.വി. ചന്ദ്രബാബു അദ്യക്ഷത വഹിച്ചു.  കെ. ഗിരീശന്‍, വി.വി. രമേശന്‍ എന്നിവര്‍ പ്രമേയമവതരിപ്പിച്ചു.  സി.ഐ.ടി.യു ജില്ലാ സെക്രട്ടരി കെ. മനോഹരന്‍,  ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍ര് സി.കൃഷ്ണന്‍, സംഘാടക സമിതി ചെയര്‍മാന്‍ എ. ബാലകൃഷ്ണന്‍, കെ.നാണു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി.രവീന്ദ്രന്‍(പ്രസി) വി.യവി.രമേശന്‍(വൈസ്.പ്രസി)  എന്‍.വി. ചന്ദ്രബാബു(സെക്ര) കെ.ഗിരീശന്‍(ജോേ. സെക്ര)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്