Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം: പൊതു മരാമത്ത് വകുപ്പ് സ്ഥല പരിശോധന നടത്തി

മയ്യില്‍ പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം: പൊതു മരാമത്ത് വകുപ്പ് സ്ഥല പരിശോധന നടത്തി

മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍

മയ്യില്‍: പൊളിഞ്ഞു വീണു കൊണ്ടിരിക്കുന്ന പഴയ കെട്ടിടത്തിലെ അസൗകര്യങ്ങളില്‍ വലയുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത. ജില്ലാ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കെട്ടിടം നിര്‍മിക്കാനനുവദിച്ച സ്ഥല പരിശോധനക്കായെത്തി. 16 വരഷമായി പരിമിതികളുടെ നടുവില്‍ കഴിയുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷന്റെ ഓടും കഴുക്കോലും കഴിഞ്ഞ ദിവസം തകര്‍ന്നു വീണിരുന്നു. മാതൃഭൂമി ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. മയ്യില്‍- കാഞ്ഞിരോട് റോഡില്‍ റവന്യൂ വകുപ്പ് വിട്ടു നല്‍കിയ അമ്പത് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുക. ഇതിന്റെ സാങ്കേതിക അനുമതിയും ഭരണാനുമതിയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്നു. കെട്ടിടം പ്രവൃത്തി ഉല്‍ഘാടനവും ഓണ്‍ലൈനായി നടത്തിയിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നിരുന്നില്ല. പോലീസ് സ്‌റ്റേഷന്റെ പരിമിതിയില്‍ ഏറെ പ്രതിഷേധങ്ങളും സമരങ്ങളും വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു>

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്