Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വജ്ര ജൂബിലി ഫെലോഷിപ്പ് നൃത്ത പഠിതാക്കൾക്കായി ശില്പശാല ജൂലൈ 11-ന്

വജ്ര ജൂബിലി ഫെലോഷിപ്പ് നൃത്ത പഠിതാക്കൾക്കായി ശില്പശാല ജൂലൈ 11-ന്

 


മയ്യിൽ : കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നൃത്ത പഠിതാക്കൾക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജ ജൂബിലി ഫിലോഷിപ്പ് പദ്ധതികണ്ണൂർ ജില്ലയും, ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് ശില്പശാല ഒരുക്കുന്നത്.

​ജൂലൈ 11-ന് രാവിലെ 9 മണിക്ക് ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ധന്വന്തരി ഹാളിൽ വെച്ച് നടക്കുന്ന ശില്പശാല പ്രശസ്ത നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ നയിക്കും.  ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടക പ്രവർത്തകനും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീധരൻ സംഗമിത്ര ചടങ്ങിൽ പങ്കെടുക്കും.

​വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ടി കെ ഗോവിന്ദൻ മാഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ നിർവഹിക്കും. വിവിധ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്