Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മൈതാനം അടച്ചിട്ടിട്ട് രണ്ട് വര്‍ഷം:  നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം
പടം. 20hari51 മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനം തുറക്കുന്നതിനാവശ്യമായി നടപടികല്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ഫുട്‌ബോള്‍ക്ലബ്ബ് പ്രതിനിധികള്‍ ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ.ക്ക് നിവേദനം നല്‍കുന്നു
 മയ്യില്‍:   രണ്ട് വര്‍ഷക്കാലമായി പൂര്‍ണമായും അടച്ചിട്ട മയ്യില്‍ ടൗണിലെ മൈതാനം തുറന്നു നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള മൈതാനമാണിത്.  നാല്‍പത് വര്‍ഷക്കാലമായി  ഫുട്‌ബോള്‍ പരിശീലനവും ടൂര്‍ണമെന്റുകളും നടത്തി വന്നിരുന്ന യങ് ചലഞ്ചേഴ്‌സ് ക്ലബ്ബിലെ കളിക്കാരാണ് ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ.ക്ക് നിവേദനം നല്‍കിയത്.  മൂന്നു വര്‍ഷം മുമ്പ് നാല് കോടി രൂപ ചിലവില്‍ മൈതാനത്തിന്റെ  നവീകരണ പ്രവൃത്തി നടത്തി വരികയാണ്.  എന്നാല്‍ പ്രവൃത്തി ഇപ്പോഴും പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല. അനുബന്ധമായി നിര്‍മിക്കുന്ന ബാഡ്മിന്റണ്‍ കോര്‍ട്ടും പാതിവഴിയിലാണ്.  ശൗചാലയങ്ങളും  വസ്ത്രം മാറാനുള്ള മുറികളുടെയും പ്രവൃത്തി പൂര്‍ത്തികരിക്കാത്ത നിലയിലാണുള്ളത്.  പ്രദേശത്തെ ഫുട്‌ബോള്‍ പ്രേമികളും യുവാക്കളും മൈതാനം  പൂര്‍കത്തിയാകാത്തതില്‍ പ്രതിഷേധത്തിലാണ്. ക്ലബ്ബ് പ്രസിഡന്റ് എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.പി.ശശിധരന്‍,  കൈപ്രത്ത് ചന്ദ്രന്‍, സി.എച്.മൊയ്തീന്‍,  യൂസഫ് പാലക്കല്‍, കെ.പി.ചന്ദ്രന്‍, അയനത്ത് വിശ്വനാഥന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്