Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവ് തുടങ്ങി

എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവ് തുടങ്ങി



കൊളച്ചേരി:   സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) ജില്ലാ സാഹിത്യോല്‍സവം കൊളച്ചേരി മുക്ക് സ്‌റ്റേഡിയത്തില്‍  തുടങ്ങി. സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ അര്‍ഷാദി പതാക ഉയര്‍ത്തി.   മൂന്നു ദിവസങ്ങളിലായി നടക്കുന്ന മുപ്പത്തി മൂന്നാമത് ജില്ലാ തല സാഹിത്യോല്‍സവ പരിപാടിയുടെ ഉദ്ഘാടനം മൂന്നിന് വൈകീട്ട് നാലിന്   മാധ്യമ പ്രവര്‍ത്തകന്‍ എം.കെ. വേണു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഡിവിഷനുകളില്‍ നിന്നായി രണ്ടായിരത്തില്‍പരം പ്രതിഭകള്‍ പങ്കെടുക്കും.  13 വേദികളിലായി 170 ഓളം  മല്‍സരങ്ങളാണുള്ളത്. ഫൈസല്‍ എളേറ്റില്‍,  അബ്ദുറഹിമാന്‍ ഹികമി എന്നിവര്‍ ലിവിംങ്ങ് ആര്‍ക്കൈവ്‌സിന് നേതൃത്വം നല്‍കി.  ആല്‍മീയ സംഗമത്തിന്  സി.കെ.റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.  ബഷീര്‍ അര്‍ഷദി വേശാല, ഷംസുദ്ധീന്‍ ഭാഅലവി  മുത്തുക്കോയ തങ്ങള്‍, പി.കെ.കെ. തങ്ങള്‍,  മുഹമ്മദ് മുസ്ലീയാര്‍ കാലടി, സയ്യിദ് ഉവൈസ് എന്നിവര്‍ സംസാരിച്ചു. സാഹിത്യോല്‍സവം  പരിപാടിയുമായി ബന്ധപ്പെട്ട പുസ്തകലോകം കെ.വി. സുമേഷ് എം.എല്‍.എ. ഉദ്ഗാടനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്