Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കർഷകദിനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കർഷകദിനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

മയ്യിൽ: ചിങ്ങം ഒന്ന്കർഷകദിനമായി ആചരിക്കാൻ സംഘാടക സമിതി രൂപീകരണ യോഗം നടത്തി. മയ്യിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിഇരിക്കൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. കെ. ജെ. രേഖ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. സി. സി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ സുരേഷ് ബാബു, മയ്യിൽ കൃഷി അസിസ്റ്റന്റ് ബിനോജ്, പി.വി.അഖിൽ. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ യു. ലക്ഷ്മണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു. ജനാർദ്ദനൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പി. ശ്രീജ, മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, കർഷകർ, പൊതു ജനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.വൈസ് പ്രസിഡന്റ്‌ ശ്രീമതി. എൻ. വി. ശ്രീജിനി നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്